കേരളനിയമസഭയിലെ സ്പീക്കർമാർ

കേരളത്തിലെ നിയമസഭാസ്പീക്കർമാരുടെ പട്ടികയാണ്. ഇതിൽ പ്രോട്ടേം സ്പീക്കർമാരേയും താൽക്കാലിക സ്പീക്കർമാരേയും ഉൾപ്പെടുത്തിയിട്ടില്ല.
ക്രമ നമ്പർ സ്പീക്കർ സഭ അധികാരമേറ്റ തീയതി പാർട്ടി
1 ആർ. ശങ്കരനാരായണൻ തമ്പി 1 ഏപ്രിൽ 27, 1957 കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
2 കെ.എം. സീതി സാഹിബ് 2 മാർച്ച് 12, 1960 ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
3 സി.എച്ച്. മുഹമ്മദ്കോയ 2 ജൂൺ 9, 1961 ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
4 അലക്സാണ്ടർ പറമ്പിത്തറ 2 ഡിസംബർ 13, 1961 ഇന്ത്യൻ നാഷണൽ കോൺഗ്രസ്
5 ഡി. ദാമോദരൻ പോറ്റി 3 മാർച്ച് 15, 1967 പ്രജാ സോഷ്യലിസ്റ്റ് പാർട്ടി
6 കെ. മൊയ്തീൻ കുട്ടി ഹാജി 4 ഒക്ടോബർ 22, 1970 ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
7 ടി.എസ്. ജോൺ 4 ഫെബ്രുവരി 17, 1976 കേരള കോൺഗ്രസ്
8 ചാക്കീരി അഹമ്മദ് കുട്ടി 5 മാർച്ച് 28, 1977 ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
9 എ.പി. കുര്യൻ 6 ഫെബ്രുവരി 15, 1980 കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
10 എ.സി. ജോസ് 6 ഫെബ്രുവരി 3, 1982 ഇന്ത്യൻ നാഷണൽ കോൺഗ്രസ്
11 വക്കം പുരുഷോത്തമൻ 7 ജൂൺ 24, 1982 ഇന്ത്യൻ നാഷണൽ കോൺഗ്രസ്
12 വി.എം. സുധീരൻ 7 മാർച്ച് 8, 1985 ഇന്ത്യൻ നാഷണൽ കോൺഗ്രസ്
13 വർക്കല രാധാകൃഷ്ണൻ 8 മാർച്ച് 30, 1987 കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
14 പി.പി. തങ്കച്ചൻ 9 ജൂലൈ 1, 1991 ഇന്ത്യൻ നാഷണൽ കോൺഗ്രസ്
15 തേറമ്പിൽ രാമകൃഷ്ണൻ 9 ജൂൺ 27, 1995 ഇന്ത്യൻ നാഷണൽ കോൺഗ്രസ്
16 എം. വിജയകുമാർ 10 മേയ് 30, 1996 കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
17 വക്കം പുരുഷോത്തമൻ 11 ജൂൺ 6, 2001 ഇന്ത്യൻ നാഷണൽ കോൺഗ്രസ്
18 തേറമ്പിൽ രാമകൃഷ്ണൻ 11 സെപ്റ്റംബർ 16, 2004 ഇന്ത്യൻ നാഷണൽ കോൺഗ്രസ്
19 കെ. രാധാകൃഷ്ണൻ 12 മേയ് 25, 2006 കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
20 ജി. കാർത്തികേയൻ 13 ജൂൺ 2, 2011 ഇന്ത്യൻ നാഷണൽ കോൺഗ്രസ്
21 എൻ. ശക്തൻ മാർച്ച് 12, 2015 ഇന്ത്യൻ നാഷണൽ കോൺഗ്രസ്
22 പി. ശ്രീരാമകൃഷ്ണൻ മാർച്ച് 12, 2016 കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാർക്സിസ്റ്റ്)

വിശേഷവിവരങ്ങൾ

  • ഒന്നിലധികം തവണ സ്പീക്കർമാരായിട്ടുള്ളവർ: വക്കം പുരുഷോത്തമൻ, തേറമ്പിൽ രാമകൃഷ്ണൻ 
  • ഏറ്റവും കൂടുതൽ കാലം സ്പീക്കർ ആയിരുന്നിട്ടുള്ള ആൾ: വക്കം പുരുഷോത്തമൻ
  • ഏറ്റവും കുറവു കാലം സ്പീക്കർ ആയിരുന്നിട്ടുള്ള ആൾ: എ.സി. ജോസ് ( 1982ഫെബ്രുവരി 3 മുതൽ ജൂൺ 22 വരെ)
  • അഞ്ചുവർഷം പൂർണ്ണകാലാവധി തികച്ചിട്ടുള്ള സ്പീക്കർമാർ: എം. വിജയകുമാർ, കെ. രാധാകൃഷ്ണൻ
  • സംസ്ഥാന മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, ലോകസഭാംഗം എന്നീ പദവികളിലിരുന്നിട്ടുള്ള സ്പീക്കർ: സി.എച്ച്.മുഹമ്മദ്കോയ
  • അധികാരത്തിലിരിക്കേ അന്തരിച്ച സ്പീക്കർമാർ: കെ.എം. സീതി സാഹിബ്ബ്, ജി. കാർത്തികേയൻ

You may like these posts