Kerala PSC Mock Test - 09 [ മലയാള സാഹിത്യം]

Go To Previous Mock Test

1. താഴെ പറയുന്നവയില്‍ ഏതു നോവലാണ്‌ എസ് കെ പൊറ്റെക്കാട്ട് എഴുതിയതല്ലാത്തത്?

ഒരു ദേശത്തിന്റെ കഥ
ഒരു തെരുവിന്റെ കഥ
വിഷകന്യക
അറബിപ്പൊന്ന്

2. ഇതു ചിത്രത്തിനാണ് ഓ എന്‍ വി കുറുപ്പിന് മികച്ച ഗാനരചയിതാവിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചത്?

വൈശാലി
നഖക്ഷതങ്ങൾ
ആദാമിന്റെ വാരിയെല്ല്
അക്ഷരങ്ങൾ

3. നിളയുടെ കഥാകാരൻ' എന്നറിയപ്പെടുന്ന സാഹിത്യകാരന്‍ ആരാണ്?

എം മുകുന്ദന്‍
ഓ വി വിജയന്‍
എം ടി വാസുദേവന്‍ നായര്‍
എസ്.കെ. പൊറ്റെക്കാട്

4. വൈക്കം മുഹമ്മദ് ബഷീർ "സാഗരഗർജ്ജന"മെന്ന് ആരുടെ പ്രഭാഷണത്തെയാണ് വിശേഷിപ്പിച്ചത്?

ഇ കെ നായനാര്‍
സുകുമാര്‍ അഴീക്കോട്‌
സുഗതകുമാരി
മലയാറ്റൂര്‍ രാമകൃഷ്ണന്‍

5. "നീർമാതളം പൂത്തകാലം" എഴുതിയത് ആര്?

എം ടി വാസുദേവന്‍ നായര്‍
മാധവിക്കുട്ടി
അഷിത
ടി പദ്മനാഭന്‍

6. ഗോവിന്ദപിഷാരോടി ഏതു തൂലികാ നാമത്തിലാണ് അറിയപ്പെട്ടിരുന്നത്?

ചെറുകാട്
അക്കിത്തം
പാറപ്പുറം
പവനന്‍

7. ആദ്യത്തെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതി?

ഒരു തെരുവിന്റെ കഥ
നാലുകെട്ട്
നിഴൽപ്പാടുകൾ
ഉമ്മാച്ചു

8. പൂരപ്പറമ്പിൽ ചെങ്ങര ഗോപാലൻ ഇതു പേരിലാണ് മലയാള സാഹിത്യത്തില്‍ പ്രസിദ്ധനായത്‌?

കോവിലന്‍
വി കെ എന്‍
നന്തനാര്‍
വിലാസിനി

9. ബഷീര്‍ എഴുതിയ ഏതു കഥയുടെ ചലച്ചിത്രാവിഷ്കാരമാണ് "ഭാർഗ്ഗവീനിലയം"?

പ്രേമലേഖനം
അനുരാഗത്തിൻറെ ദിനങ്ങൾ
നേരും നുണയും
നീലവെളിച്ചം

10. നാരായണീയം ഭക്തിസാന്ദ്രമായ ഒരു സംസ്കൃതകൃതിയാണ്. ആരാണ് ഇതിന്റെ കര്‍ത്താവ്?

മേല്പുത്തൂർ നാരായണ ഭട്ടതിരി
പൂന്താനം നമ്പൂതിരി
വി.ടി. ഭട്ടതിരിപ്പാട്
എം.ആർ. ഭട്ടതിരിപ്പാട്

Go To Next Mock Test

You may like these posts