പൊതുവിജ്ഞാനത്തില്‍ നിന്നുള്ള 20 ചോദ്യങ്ങളാണ് ഇത്തവണ മാതൃകാ പരീക്ഷയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
1. ഏറ്റവും ചൂടുകൂടിയ ഗ്രഹം?
ശുക്രന് സൂര്യനോട് ഏറ്റവും അടുത്തുള്ള ഗ്രഹം ബുധനാണ്.
2. 1956-െല സംസ്ഥാന പുനസ്സംഘടന നിയമപ്രകാരം രൂപംകൊണ്ട കേന്ദ്രഭരണ പ്രദേശങ്ങളുടെ എണ്ണം എത്ര?
ആറ് ഈ നിയമപ്രകാരം 14 സംസ്ഥാനങ്ങള്‍ രൂപംകൊണ്ടു. ഇന്ത്യന്‍ സംസ്ഥാന പുനസ്സംഘടന നിയമം നിലവില്‍വരാന്‍ കാരണമായ കമ്മിഷനാണ് സംസ്ഥാന പുനസ്സംഘടന കമ്മിഷന്. സുപ്രീംകോടതി ജഡ്ജും പട്ന ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസുമായിരുന്ന ഫസല്‍ അലിയായിരുന്നു സംസ്ഥാന പുനസ്സംഘടന കമ്മിഷന്റെ അധ്യക്ഷന്‍.
6. ഇന്ത്യയില്‍ ഹരിതവവിപ്ലവത്തിലൂടെ ഏറ്റവും മെച്ചമുണ്ടായ ധാന്യവിള
ഗോതമ്പ് ഇന്ത്യയില്‍ ഹരിതവവിപ്ലവത്തിലൂടെ ഏറ്റവും മെച്ചമുണ്ടായ നാണ്യവിള കരിമ്പാണ്.
7. കൊബാള്‍ട്ട് അയോണുകള്‍ ഗ്ലാസിന് ഏത് നിറം നല്കുന്നു?
നീല ഫെറിക് ലവണം മഞ്ഞനിറവും ഫെറസ് ലവണം പച്ചനിറവും നല്‍കും. നിക്കല്‍ ലവണം ചുവപ്പ ് നിറവും ക്രയോലൈറ്റ് ലവണം വെളുപ്പ് നിറവും നല്‍കും. മാംഗനീസ് ഡയോക്സൈഡ് ചേര്‍ത്താല്‍ പര്‍പ്പിള്‍ നിറം ലഭിക്കും.
8. ചുവപ്പ് ലിറ്റ്മസിനെ നീലയാക്കുന്ന പദാര്‍ഥങ്ങള്‍?
ക്ഷാരപദാര്ഥങ്ങള് (ബേസുകള്‍) നീല ലിറ്റ്മസിനെ ചുവപ്പാക്കുന്നത് ആസിഡുകള്‍. ആസിഡുകളുടെ പിഎച്ച് മൂല്യം ഏഴില്‍ താഴെ ആയിരിക്കും. ക്ഷാരപദാര്ഥങ്ങളുടേത് ഏഴിന് മുകളിലും. ന്യൂട്രല്‍ ലായനിയുടെ പിഎച്ച് മൂല്യം 7 ആയിരിക്കും. ഉദാഹരണം ജലം. ആസിഡായും ബേസായും പ്രതിപ്രവര്‍ത്തനം നടത്താന്‍ കഴിവുള്ള പദാര്‍ഥങ്ങളാണ് ആംഫോ ടെറിക്കുകള്.
9. വെളുത്ത സ്വര്‍ണം എന്ന് അറിയപ്പെടുന്ന വിള?
കശുവണ്ടി പച്ച സ്വര്‍ണം എന്നറിയപ്പെടുന്നത് വാനിലയാണ്. യൂണിവേഴ്സല്‍ ഫൈബര്‍ എന്നറിയപ്പെടുന്നത് പരുത്തിയാണ്. യൂണിവേഴ്സല്‍ സോള്‍വന്റ് അഥവാ സാര്‍വികലായകം എന്നറിയപ്പെടുന്നത് ജലം.
10. സാധാരണ അവസ്ഥയില്‍ മനുഷ്യശരീരത്തിലെ രക്ത സമ്മര്‍ദം?
11. ദക്ഷിണേന്ത്യയിലെ സുഖവാസ കേന്ദ്രങ്ങളുടെ റാണി എന്നറിയപ്പെടുന്നത്
ഉദകമണ്ഡലം ദക്ഷിണേന്ത്യയില്‍ ഏറ്റവും ഉയരത്തിലുള്ള സുഖവാസകേന്ദ്രമാണ് ഉദകമണ്ഡലം (പഴയ പേര് ഊട്ടി). കേരളത്തില്‍ ഏറ്റവും ഉയരത്തിലുള്ള സുഖവാസകേന്ദ്രമാണ് മൂന്നാര്‍. ദക്ഷിണേന്ത്യയില്‍ സുഖവാസകേന്ദ്രങ്ങളുടെ രാജകുമാരിയെന്ന് വിളിക്കുന്നത് കൊഡൈക്കനാലിനെയാണ്. ഉദകമണ്ഡലം നീലഗിരി മലനിരകളിലും കൊഡൈക്കനാല്‍ പളനി മലനിരകളിലും യെറുകാട് ഷെവറോയ് മലനിരകളിലും സ്ഥിതിചെയ്യുന്നു.
12. ഏറ്റവും സാന്ദ്രത കൂടിയ ലോഹം?
ഓസ്മിയം ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹമാണ് ലിഥിയം. ദ്രാവകാവസ്ഥയിലുള്ള ലോഹമാണ് മെര്‍ക്കുറി. ഓസ്മിയം കഴിഞ്ഞാല്‍ ഏറ്റവും സാന്ദ്രത കൂടിയ ലോഹം ഇറിഡിയമാണ്. ഏറ്റവും കൂടുതല്‍ വലിച്ചുനീട്ടാനും അടിച്ചുപരത്താനും കഴിയുന്ന ലോഹം സ്വര്‍ണമാണ്.
13. അകശേരുകികളില്‍ (നട്ടെല്ലില്ലാത്ത ജീവികള്‍) ഏറ്റവും കൂടുതല്‍ ബുദ്ധിയുള്ളത്?
ഒക്ടോപ്പസ് ഏറ്റവും കൂടുതല്‍ ബുദ്ധിയുള്ള ജീവി മനുഷ്യനാണ്.
14. ബംഗ്ലാദേശ് നിലവില്‍വന്നപ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി?
ഇന്ദിരാഗാന്ധി 1971-ലാണ് ഈസ്റ്റ് പാകിസ്താന് ബംഗ്ലാദേശെന്ന പേരില്‍ സ്വതന്ത്രരാഷ്ട്രമായത്. ബംഗ്ലാദേശ് നിലവില്‍വന്നപ്പോള്‍ ഇന്ത്യന്‍ പ്രസിഡന്റ് വി.വി. ഗിരി ആയിരുന്നു.
15. ഭരണഘടന എഴുതിത്തയ്യാറാക്കാനുള്ള ഡ്രാഫ്റ്റിങ് കമ്മിറ്റിയുെട ചെയര്മാന് ആരായിരുന്നു?
16. ഇന്ദിരാഗാന്ധിയുടെ സ്മരണയ്ക്കായി ഹരിപ്രസാദ് ചൗരസ്യ ചിട്ടപ്പെടുത്തിയ രാഗം?
ഇന്ദിരാ കല്യാണ്‍ ഇന്ദിരാഗാന്ധിയുടെ സ്മരണയ്ക്കായി അംജദ് അലി ഖാന് ചിട്ടപ്പെടുത്തിയ രാഗമാണ് പ്രിയദര്‍ശിനി. ശങ്കരാഭരണം എന്ന രാഗത്തി ലാണ് ദേശീയഗാനമായ ജനഗണമന ചിട്ടപ്പെടുത്തിയിരിക്കുന്നത്. വന്ദേമാതരം പാടാന്‍ പൊതുവേ ഉപയോഗിക്കുന്ന രാഗമാണ് ദേശ്.
17. ആവര്‍ത്തനപട്ടികയിലെ ഗ്രൂപ്പുകളുടെ എണ്ണം?
18 ആവര്‍ത്തനപ്പട്ടികയിലെ പീരീഡുകളുടെ എണ്ണം ഏഴ്.
18. പിംപ്രി പെനിസിലിന് ഫാക്ടറി സ്ഥാപിച്ചത് ഏത് സംസ്ഥാനത്താണ്?
19. സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹം?
ഗാനിമീഡ് ഏറ്റവും സാന്ദ്രതകൂടിയ ഉപഗ്രഹമാണ് അയോ. ഗാനിമീഡും അയോയും വ്യാഴത്തിന്റെ ഉപഗ്രഹങ്ങളാണ്. സൗരയൂഥത്തിലെ ഏറ്റവും വലിയ ഛിന്നഗ്രഹമാണ് സെറസ്. ഏറ്റവും സാന്ദ്രതകൂടിയ ഗ്രഹം ഭൂമിയാണ്. ഏറ്റവും സാന്ദ്രതകുറഞ്ഞത് ശനി.
20. ഇന്ത്യന്‍ ദേശീയപതാക എത്ര അളവുകളില്‍ നിര്‍മിക്കാം?
9 ഏറ്റവും വലിയ അളവ്: നീളം 6300 മില്ലിമീറ്റര്‍, വീതി 4200 മില്ലി മീറ്റര്‍ (21 അടി നീളവും 14 അടി വീതിയും). ന്ത ഏറ്റവും ചെറിയ അളവ്: നീളം 150 മില്ലിമീറ്റര്‍, വീതി 100 മില്ലിമീറ്റര്‍ (ആറിഞ്ച് നീളം നാലിഞ്ച് വീതി). കര്‍ണാടകത്തിലെ ബംഗേരി ഗ്രാമത്തിലെ കര്‍ണാടക ഖാദി ഗ്രാമോദ്യോഗ് സംയുക്ത സംഘം എന്ന സംരംഭമാണ് രാജ്യത്ത് ഔദ്യോഗികമായി ദേശീയപതാക നിര്‍മിക്കുന്ന ഏക സ്ഥാപനം.