പൊതുവിജ്ഞാനത്തില്‍ നിന്നുള്ള 20 ചോദ്യങ്ങളാണ് ഇത്തവണ മാതൃകാ പരീക്ഷയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
1. സ്വാഭിമാന പ്രസ്ഥാനം സ്ഥാപിച്ചതാര്?
ഇ.വി. രാമസ്വാമി നായ്ക്കര്‍ ബ്രാഹ്മണമേധാവിത്വത്തെയും ജാതിവ്യവസ്ഥയെയും എതിര്‍ത്തതായിരുന്നു സ്വാഭിമാനപ്രസ്ഥാനം. ഈറോഡ ് വെങ്കട രാമസ്വാമി
എന്നാണ് ഇ.വി. രാമസ്വാമി നായ്ക്കരുടെ മുഴുവന്പേര്. 1879 സെപ്റ്റംബര്‍ 17-നാണ് ജനനം.
2. നാഷണല്‍ ലൈബ്രറി എവിടെയാണ്?
കൊല്‍ക്കത്ത നാഷണല്‍ മ്യൂസിയം ന്യൂഡല്‍ഹിയിലാണ്.
3. കേരളത്തില്‍ ക്രിസ്ത്യാനികള്‍ ശതമാനാടിസ്ഥാനത്തില്‍ ഏറ്റവും കൂടുതലുള്ള ജില്ല:
കോട്ടയം ഹിന്ദുക്കള്‍ ശതമാനാടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ തിരുവനന്തപുരത്തും മുസ്ലിങ്ങള്‍ ശതമാനാടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ മലപ്പുറത്തുമാണ്.
4. സൂരജ്താല് തടാകം ഏത് സംസ്ഥാനത്താണ്?
ഹിമാചല്‍ പ്രദേശ് സൂരജ്കുണ്ട് തടാകം ഹരിയാണയിലാണ്.
5. കേരള പബ്ലിക് സര്‍വീസ് കമ്മിഷന് നിലവില്‍വന്നത്:
1956 തിരുവിതാംകൂറില്‍ പബ്ലിക് സര്‍വീസ് കമ്മിഷണര്‍ നിയമിക്കപ്പെട്ടത് 1936-ല്‍ ആയിരുന്നു. ബ്രിട്ടീഷ് ഇന്ത്യയില്‍ പബ്ലിക് സര്‍വീസ് കമ്മിഷന് നിലവില്‍ വന്ന വര്‍ഷം-1926, ആദ്യചെയര്‍മാന്‍ -റോസ് ബാര്‍ക്കര്‍.
6. കൊച്ചി മേജര്‍ തുറമുഖമായ വര്‍ഷമേത്?
1936 വികസിപ്പിച്ച കൊച്ചി തുറമുഖത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചത് 1928-ല്‍ ആയിരുന്നു.
7. ഡക്കാന്‍ എജുക്കേഷന്‍ സൊസൈറ്റി സ്ഥാപിച്ചതെവിടെ?
പുണെ 1884-ല്‍ ജി.ജി. അഗാര്‍ക്കര്‍, ബാലഗംഗാധരതിലക്, മഹാദേവ ഗോവിന്ദ റാനഡെ എന്നിവര്‍ ചേര്‍ന്നാണ് സൊസൈറ്റി സ്ഥാപിച്ചത്
8. 'പാവപ്പെട്ടവനും പണക്കാരനും വിദ്യാഭ്യാസം നേടിയാല്‍ തങ്ങള്‍ക്കെതിരെയുള്ള കടന്നാക്രമണവും ക്രൂരതയും അടിച്ചമര്‍ത്തലും ഒറ്റക്കെട്ടായിനിന്ന് ചെറുക്കാന്‍ കഴിയും' എന്നു പറഞ്ഞതാര്?
കേശബ് ചന്ദ്രസെന്‍ വിദ്യാസമ്പന്നര്‍ മാറ്റത്തിന്റെ വക്താക്കളാണെന്ന് പറഞ്ഞത് വീരേശലിംഗമാണ്.
9. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ എവിടെയാണ്?
ജയ്പുര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോമിയോപ്പതി കൊല്‍ക്കത്തയിലാണ്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിദ്ധ ചെന്നൈയിലാണ്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യുനാനി മെഡിസിന് ബെംഗളൂരുവിലാണ്.
എ. ബാലകൃഷ്ണപിള്ള എ. ബാലകൃഷ്ണപിള്ള ആരംഭിച്ച മെറ്റാരു പ്രസിദ്ധീകരണമാണ് സമദര്‍ശി. മലയാള സാഹിത്യത്തില്‍ കേസരി എന്നറിയപ്പെടുന്നത്
വേങ്ങയില്‍ കുഞ്ഞിരാമന് നായനാരും പത്രപ്രവര്‍ത്തനത്തില്‍ കേസരി എന്നറിയപ്പെടുന്നത് എ. ബാലകൃഷ്ണപിള്ളയുമാണ്.
11. കേന്ദ്ര സംഗീത അക്കാദമി രൂപംകൊണ്ട വര്‍ഷം:
1953 കേന്ദ്ര സാഹിത്യ അക്കാദമിയും ലളിതകലാ അക്കാദമിയും 1954-ല്‍ ആണ് രൂപംകൊണ്ടത്. മൂന്നിന്റെയും ആസ്ഥാനം ന്യൂഡല്‍ഹിയാണ്. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ആദ്യത്തെ ചെയര്‍പേഴ്സണ്‍ ജവാഹര്‍ലാല്‍ നെഹ്രുവാണ്.
12. ദേശീയ കാഴ്ചപ്പാടോടുകൂടിയ പത്രങ്ങള്‍ക്ക് ഇന്ത്യയില്‍ തുടക്കം കുറിച്ചതാര്?
രാജാ റാംമോഹന് റായ് രാജാ റാംമോഹന് റായ് ബംഗാളി ഭാഷയില്‍ ആരംഭിച്ച പത്രമാണ് സംബാദ് കൗമുദി. പേര്‍ഷ്യന്‍ ഭാഷയില്‍ പുറത്തിറക്കിയ പത്രമാണ് മിറാത്-ഉല്- അക്ബര്‍.
13. ആധുനിക ആന്ധ്രയുടെ പിതാവ് എന്നറിയപ്പെട്ടത്:
വീരേശലിംഗം ആന്ധ്ര പിതാമഹന്' എന്നറിയപ്പെട്ടത് കൃഷ്ണദേവരായര്‍. ആന്ധ്ര കവിതാ പിതാമഹന് എന്ന പട്ടം കൃഷ്ണദേവരായര്‍ ചാര്‍ത്തിയത് അല്ലസാനി പെദ്ദണ്ണയ്ക്കാണ്.
14. 'ഹിന്ദു' പത്രത്തിന്റെ സ്ഥാപകനായ ജി. സുബ്രഹ്മണ്യ അയ്യര്‍ സ്ഥാപിച്ച തമിഴ് പത്രത്തിന്റെ പേര്?
സ്വദേശിമിത്രം 1882-ലാണ് സ്വേദശിമിത്രം പത്രം സ്ഥാപിക്കുന്നത്. ഹിന്ദു പത്രം 1878-ലാണ് സ്ഥാപിച്ചത്. അമൃതബസാര്‍ പത്രിക സ്ഥാപിച്ചത് ശിശിര്‍കുമാര്‍ ഘോഷ്, മോത്തിലാല്‍ ഘോഷ് എന്നിവര്‍ചേര്‍ന്നാണ്.
15. 'വോയ്സ് ഓഫ് ഇന്ത്യ' എന്ന പത്രം സ്ഥാപിച്ചത്:
ദാദാഭായ് നവ്റോജി ഈശ്വരചന്ദ്രവിദ്യാസാഗര്‍ സ്ഥാപിച്ച പത്രമാണ് ഷോംപ്രകാശ്. ന്യൂ ഇന്ത്യ, കോമണ്‍വീല്‍ പത്രങ്ങള്‍ ആനിബസന്റ് സ്ഥാപിച്ചതാണ്. നേഷന്‍ പത്രത്തിന്റെ സ്ഥാപകന്‍ ഗോപാലകൃഷ്ണ ഗോഖലെയാണ്. വന്ദേമാതരം പത്രം സ്ഥാപിച്ചത് ലാലാ ലജ്പത് റായിയും അല്‍-ഹിലാല്‍ പത്രം മൗലാനാ അബുല്കലാമുമാണ് സ്ഥാപിച്ചത്.
16. ഏറ്റവും കൂടുതല്‍ ദൂരം ഇന്ത്യയില്‍ കിഴേക്കാട്ട് ഒഴുകുന്ന നദി:
ഗംഗ ഏറ്റവും കൂടുതല്‍ ദൂരം ഇന്ത്യയിലൂടെ പടിഞ്ഞാറോട്ട് ഒഴുകുന്ന നദി നര്‍മദയാണ്. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദിയാണ് ഗംഗ. പാകിസ്താനിലെ ഏറ്റവും നീളംകൂടിയ നദി സിന്ധു. ഏഷ്യയില്‍ നീളത്തില്‍ ഒന്നാം സ്ഥാനമുള്ള നദി ചൈനയിലെ യാങ്സി.
ലിട്ടണ്‍ പ്രഭു 1878-ലാണ് പത്രങ്ങളെ നിയന്ത്രിക്കാനായി നിയമം നടപ്പിലാക്കിയത്.
18. 'ബംഗാല്‍' എന്ന പത്രം സ്ഥാപിച്ചതാര്?
സുരേന്ദ്രനാഥ് ബാനര്‍ജി ബോംബെ സമാചര്‍ സ്ഥാപിച്ചത് ഫര്‍ദൂര്‍ജി മര്‍സ്ബാന്‍ ആണ്. കേസരി, മറാത്ത പത്രങ്ങളുടെ സ്ഥാപകന്‍ ബാലഗംഗാധരതിലകാണ്.
19. തിരുവനന്തപുരത്ത് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ മുറജപം നടക്കുന്നത് എത്ര വര്‍ഷത്തിലൊരിക്കലാണ്?
6 ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഭദ്രദീപം നടക്കുന്നത് ആറുമാസത്തിലൊരിക്കലാണ്. 12 ഭദ്രദീപം ചേരുമ്പോഴാണ് 56 ദിവസം നീണ്ടുനില്‍ക്കുന്ന ചടങ്ങായ മുറജപം നടത്തുന്നത്.
20. 2011 സെന്‍സസ് പ്രകാരം സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും പരിഗണിക്കുേമ്പാള്‍ സ്ത്രീ-പുരുഷ അനുപാതം ഏറ്റവും കൂടുതല്‍ എവിടെയാണ്?
കേരളം കേന്ദ്രഭരണ പ്രദേശങ്ങളില്‍ ഏറ്റവും ഉയര്‍ന്ന സ്ത്രീ-പുരുഷ അനുപാതം ഉള്ളത് പുതുച്ചേരിയിലാണ്. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും സാക്ഷരത കൂടിയത് കേരളത്തിലാണ്. ബിഹാറാണ് ഇക്കാര്യത്തില്‍ ഏറ്റവും പിന്നില്‍.